നൂറ്റാണ്ടുകളുടെ കളരി ചരിത്രവുമായി ഏഴരക്കണ്ടത്തിലെ മ്യൂസിയം

നൂറ്റാണ്ടുകളുടെ കളരി ചരിത്രവുമായി ഏഴരക്കണ്ടത്തിലെ മ്യൂസിയം

ചാലക്കര പുരുഷു

തലശ്ശേരി: വടക്കന്‍ പാട്ടുകളിലൂടെയും വാമൊഴി ചരിത്രത്തിലൂടെയും പുസ്തകത്താളുകളിലൂടേയും ആയോധന കലാ സ്‌നേഹികളുടെ ഹൃദയത്തിലിടം നേടിയ അങ്കചേകവന്‍മാരുടേയും, രണഭൂമികളുടേയും വീരഗാഥകളെ ചുംബിച്ചു നില്‍ക്കുകയാണ് ഏഴരക്കണ്ടത്തിലെ മ്യൂസിയം. നൂറ്റാണ്ടുകളുടെ കളരി ചരിത്രമാണ് ഇവിടെ ത്രസിച്ചു നില്‍ക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ കളരി മാമാങ്കം നടക്കുന്ന പൊന്ന്യം ഏഴരക്കണ്ടത്തില്‍ പുതുപ്പണം ഗുരുക്കള്‍സ് ആയുര്‍വേദ കളരി മര്‍മ്മ ചികിത്സാ കേന്ദ്രം ചന്ദ്രന്‍ ഗുരിക്കളുടെ സ്മരണയില്‍ ഒരുക്കിയ കളരിചരിത്ര പവലിയന്‍ കളരിയഭ്യാസികള്‍ക്കും, ചരിത്രാന്വേഷികള്‍ക്കും ഒരുപോലെ കൗതുകമായി. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മരത്തിലും, ലോഹങ്ങളിലും തീര്‍ത്ത പലവിധ കളരി ആയുധങ്ങള്‍, ഒറ്റത്തണ്ടില്‍ തീര്‍ത്ത മഞ്ചല്‍, ഒറ്റമരത്തില്‍ നിര്‍മ്മിച്ച എണ്ണപ്പാത്തി, മര്‍മ്മക്കോലുകള്‍, വടിപ്പ് മരുന്നുകള്‍, കളരിയില്‍ മാത്രം ഉപയോഗിക്കുന്ന എണ്ണകള്‍ പലതരം കളരി മരുന്നുകള്‍, പറകള്‍, ഇടങ്ങഴി , ആമാട പെട്ടികള്‍, തൂക്കക്കോലുകള്‍, മരപ്പാത്രങ്ങള്‍. പെട്ടികള്‍, തിമിംഗലത്തിന്റെ വാരിയെല്ല്, പഴയകാല വിളക്കുകള്‍, തുടങ്ങി ഇരുട്ടുപിടിച്ച നിലവറകളില്‍ കാലം മറന്ന് പോയ അസംഖ്യം ചരിത്ര വസ്തുക്കള്‍ എന്നിവ പവലിയനെ ആകര്‍ഷകമാക്കുന്നു. പല വിധ അപൂര്‍വ്വ ഔഷധച്ചെടികളും പവലിയന് മുന്നില്‍ ഒരുക്കി വച്ചിട്ടുണ്ട്. കാലം മറക്കാത്ത കടത്തനാട് ചന്ദ്രന്‍ ഗുരിക്കളുടെ ശിഷ്യനായ പുതുപ്പണം കെ.വി.മുഹമ്മദ് ഗുരി ക്കളാണ് ഈ കളരി ചരിത്ര മ്യൂസിയം ഒരുക്കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *