ദേശീയ മാസ്റ്റര്‍ ഗെയിംസില്‍ മയ്യഴിക്ക് അഭിമാന നേട്ടം; ടേബിള്‍ ടെന്നീസില്‍ മെഡലുകള്‍ കൊയ്ത് നിമിഷയും വിദ്യയും

ദേശീയ മാസ്റ്റര്‍ ഗെയിംസില്‍ മയ്യഴിക്ക് അഭിമാന നേട്ടം; ടേബിള്‍ ടെന്നീസില്‍ മെഡലുകള്‍ കൊയ്ത് നിമിഷയും വിദ്യയും

മാഹി: ഉത്തര്‍ പ്രദേശിലെ വാരണാസി ബി.എച്ച് യൂണിവേഴ്സിറ്റിയില്‍ നടന്ന അഞ്ചാമത് നാഷണല്‍ മാസ്റ്റര്‍ ഗെയിംസില്‍ മയ്യഴിക്ക് അഭിമാന നേട്ടം. ടേബിള്‍ ടെന്നീസ് സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ ഇനങ്ങളില്‍ കേരളത്തിനുവേണ്ടി പങ്കെടുത്ത മാഹി പൂഴിത്തല സ്വദേശി എം.പി നിമിഷ, പള്ളൂര്‍ സ്വദേശിനി ജെ.സി വിദ്യ എന്നിവര്‍ മൂന്ന് മെഡലുകള്‍ വീതം നേടി മികച്ച വിജയം കരസ്ഥമാക്കി. ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ വെള്ളിയും ഡബിള്‍സിലും മിക്സ്ഡ് ഡബിള്‍സില്‍ വെങ്കലവും നിമിഷ സ്വന്തമാക്കിയപ്പോള്‍ ടേബിള്‍ ടെന്നീസ് സിംഗിള്‍സ്, ഡബിള്‍സ്, മിക്സ്ഡ് ഡബിള്‍സ് എന്നി ഇനങ്ങളില്‍ വിദ്യ വെങ്കല മെഡലുകള്‍ നേടി. ബിജു കുന്നത്താണ് നിമിഷയുടെ ഭര്‍ത്താവ്്, മകള്‍ മിഴിക. വിദ്യ മാഹി ഗവണ്‍മെന്റ് മിഡില്‍ സ്‌കൂളിലെ കായിക അധ്യാപികയാണ്. ഭര്‍ത്താവ്: എ.കെ.ഷിനോജ്. മക്കള്‍: യദുകൃഷ്ണ, ഋതുപര്‍ണ.

 

Share

Leave a Reply

Your email address will not be published. Required fields are marked *