തീറ്റപ്പുല്ല് നടല്‍ ജെ.സി.ബി വാടകയ്ക്ക് ക്വട്ടേഷന്‍ വിളിക്കുന്നു

തീറ്റപ്പുല്ല് നടല്‍ ജെ.സി.ബി വാടകയ്ക്ക് ക്വട്ടേഷന്‍ വിളിക്കുന്നു

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിളക്കുന്ന തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള ജില്ലാ കന്നുകാലി വളര്‍ത്തളല്‍ കേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെ.സി.ബി ഉപയോഗിച്ച് നിലമൊരുക്കി തീറ്റപ്പുല്ല് നടുന്നതിന് ജെ.സി.ബി വാടകയ്ക്ക് നല്‍കുന്നതിനുള്ള ക്വട്ടേഷന്‍ വിളിക്കുന്നു. മുദ്രവച്ച കവറിലാണ് ക്വട്ടേഷന്‍ അപേക്ഷകള്‍ നല്‍കേണ്ടത്. കവറിനു പുറത്ത് ‘ജെ.സി.ബി-വാടക സംബന്ധിച്ച് ക്വട്ടേഷന്‍-2022-2023’ എന്ന് എഴുതി, അപേക്ഷകള്‍ സൂപ്രണ്ട്, ജില്ലാ കന്നുകാലി വളര്‍ത്തഷല്‍ കേന്ദ്രം, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്ക് മുന്‍പ് അയയ്ക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫാം പരിസരത്ത് വച്ച് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ആളിന്റെ പേരില്‍ ക്വട്ടേഷന്‍ താല്‍ക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും. സര്‍ക്കാര്‍ ലേലങ്ങള്‍ക്കുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8129988434 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *