തിരുമ്മലിന്റെ മറവില്‍ അനാശാസ്യം: സ്ഥാപനം അടച്ചുപൂട്ടി

തിരുമ്മലിന്റെ മറവില്‍ അനാശാസ്യം: സ്ഥാപനം അടച്ചുപൂട്ടി

മാഹി: ഹൈടെക് ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തി വന്നിരുന്ന മാഹി റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ആയുര്‍ ആയുര്‍വേദിക് സെന്റര്‍ മാഹി പോലിസ് സി.ഐ ശേഖറും സംഘവും അടച്ചുപൂട്ടി. ഉടമ കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി ഷാജി(49)യെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടിയുമുണ്ടായിരുന്നു. ഫോണ്‍ വഴിയാണ് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. മണിക്കൂറിന് രണ്ടായിരം രൂപയാണ് ഈടാക്കുന്നത്. കസ്റ്റമറോട് സ്ഥാപനം എവിടെയാണെന്ന് കൃത്യമായി പറയില്ല. മാഹി പള്ളിക്ക് സമീപം എത്തിച്ചേരാനാണ് ആവശ്യപ്പെടുക. അവിടെ കാത്തു നില്‍ക്കുന്ന ആള്‍ കസ്റ്റമറെ തിരുമ്മല്‍ കേന്ദ്രത്തിലെത്തിക്കും. കേരളം, കര്‍ണ്ണാടക മണിപ്പൂര്‍, ബംഗാള്‍, ആസാം മേഖലയില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ പ്രധാനമായും കൊണ്ടുവരുന്നത്. ഓരോ ആഴ്ചയിലും കേരളത്തില്‍ ഇതുപോലെ പ്രവര്‍ത്തിക്കുന്ന അനാശാസ്യകേന്ദ്രങ്ങളിലേക്ക് പെണ്‍കുട്ടികളെ മാറ്റും. അവിടെ നിന്ന് പുതിയവരെ ഇവിടേക്ക് കൊണ്ടുവരികയും ചെയ്യും.

പോലിസ് കസ്റ്റഡിയിലുള്ള നടത്തിപ്പുകാരന്റെ ഫോണിലേക്ക് കസ്റ്റമര്‍മാരുടെ നിലയ്ക്കാത്ത ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പോലിസ് ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നുണ്ട്. അടുത്ത കാലത്ത് പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തെക്കുറിച്ച് രഹസ്യമായ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലിസ് ഷാഡോ വര്‍ക്ക് നടത്തി സമര്‍ത്ഥമായി ഇവരെ പിടികൂടി സ്ഥാപനം അടപ്പിച്ചത്. മയ്യഴിയിലെ മറ്റ് ചില ലോഡ്ജുകളിലും അനാശാസ്യം നടക്കുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പതിവായി എത്തിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലോഡ്ജിന്റെ രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താറില്ലെന്നാണ് ലഭിക്കുന്ന വിവരം. അനാശാസ്യം നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *