കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരേ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാന്‍ കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകീട്ട് അഞ്ചിന് കടപ്പുറം ഫ്രീഡം സ്ക്വയറിലാണ് സ്വീകരണം ഒരുക്കുന്നത്. സി.പി.ഐ(എം) നോര്‍ത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്വീകരണത്തില്‍ അരലക്ഷംപേര്‍ അണിനിരക്കും. വൈകീട്ട് അഞ്ചിന് ജാഥ നഗരത്തില്‍ എത്തിച്ചേരും. റെഡ് വളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് വാദ്യാഘോഷങ്ങളുടെ അകമ്പടിയോടുകൂടി ജാഥയെ വേദിയിലേക്ക് ആനയിക്കും. കോഴിക്കോട്ടെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ജാഥാ സ്വീകരണത്തില്‍ എത്തിച്ചേരും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് സി.പി മുസാഫര്‍ അഹമ്മദ്, പി.നിഖില്‍, കെ.ദാമോദരന്‍, എല്‍.രമേശന്, ഇ.പ്രേംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.