കോഴിക്കോട്: കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷ(കെ.പി.സി.എം.എസ്.എഫ്)നും ഓള്‍ ഇന്ത്യ കോളേജ് ആന്റ് യൂണിവേഴ്‌സിറ്റി എംപ്ലോയിസ് ഫെഡറേഷ(എ.ഐ.സി.യു.ഇ.എഫ്)നും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ക്ലാസ്‌റൂമിനപ്പുറം’ (beyond the classroom) എന്ന വിഷയത്തിന്‍മേലുള്ള സെമിനാര്‍ നാളെ ഫാറൂഖ് കോളേജില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കും.
രാവിലെ 10 മണിക്ക് ഐ.ഐസി.യു.ഇ.എഫ് ദേശീയ പ്രസിഡന്റ് ഡോ.ആര്‍.ബി സിംഗ് ഉദ്ഘാടനം ചെയ്യും. കെ.പി.സി.എം.എസ്.ഇ സംസ്ഥാന പ്രസിഡന്റ് എം.മുരളി എക്‌സ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഫാറൂഖ് കോളേജ് പ്രന്‍സിപ്പാള്‍ ഡോ.ടി.മുഹമ്മദ് സലീം, വിവിധ സംസ്ഥാനത്തെ സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും. ‘മാക്‌സിമൈസ് എഫിഷ്യന്‍സ്, മിനിമൈസ് സ്ട്രസ് ‘ എന്ന വിഷയത്തില്‍ ഫിംസ് ഡയരക്ടര്‍ ഡോ. അഹമ്മദ് റിയാസും ‘പ്രൊഡക്ടിവിറ്റി ആന്റ് ലീഡര്‍ഷിപ്പ് ‘ എന്ന വിഷയത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് പ്രിന്‍സിപ്പാള്‍ കേണല്‍ അബ്ദുല്‍ റഷീദും സെമിനാറില്‍ വിഷയാവതരണം നടത്തും. വൈകീട്ട് നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗം ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളും പ്രതിവിധികളും ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എ.ഐ.സി.യു.ഇ.എഫ് ദേശീയ പ്രസിഡന്റ് ഡോ.ആര്‍.ബി സിംഗ്, ജനറല്‍ സെക്രട്ടറി നാരായണ്‍സാഹ, സെക്രട്ടറി സെലീം വേങ്ങാട്ട്, കെ.പി.സി.എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റിയന്‍, ഉത്തരമേഖല സെക്രട്ടറി കെ.പി നജീബ്, ജില്ലാ പ്രസിഡന്റ് ടി.അമീന്‍, ചന്ദര്‍ പാണ്ഡേ എന്നിവര്‍ പങ്കെടുത്തു.