കുതിരവട്ടം പപ്പു പ്രേക്ഷക മനസ്സില്‍ മരണമില്ലാത്ത പ്രതിഭ

കുതിരവട്ടം പപ്പു പ്രേക്ഷക മനസ്സില്‍ മരണമില്ലാത്ത പ്രതിഭ

ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി

കോഴിക്കോട്: വിടപറഞ്ഞിട്ട് രണ്ടു പതിറ്റാണ്ടിലധികമായിട്ടും പ്രേക്ഷക മനസ്സില്‍ മായാതെ ഇടംപിടിച്ച അതുല്യ പ്രതിഭയാണ് കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ ഡയലോഗുകള്‍ സാമൂഹിക സാംസ്‌കാരിക- രാഷ്ട്രീയ മേഖലകളില്‍ ഏറെ പ്രസക്തിയോടെ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. വെള്ളാനകളുടെ നാട്ടിലെ ‘ഇപ്പോള്‍ ശരിയാക്കിത്തരാം’, തേന്മാവില്‍ കൊമ്പത്തെ ‘ടാസ്‌കി വിളിയെടാ’ തുടങ്ങിയ സംഭാഷണങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ ദിനംപ്രതി ആവര്‍ത്തിച്ച് അച്ചടിച്ചു വരികയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നു.

ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ അദ്ദേഹത്തിന്റെ അന്നത്തെ സിനിമ-സീരിയല്‍-നാടകങ്ങളിലെ ഡയലോഗുകളുടെ പ്രസക്തി ഏറിവരുന്നു. ജീവിച്ചിരുന്ന കാലത്ത് അര്‍ഹതപ്പെട്ട അംഗീകാരവും, പരിഗണനയും സര്‍ക്കാരില്‍ നിന്നും ബന്ധപ്പെട്ടവരില്‍ നിന്നും പപ്പുവിന് ലഭിച്ചിട്ടില്ല എന്നത് ഒരു ദുഃഖ സത്യമായി അവശേഷിക്കുന്നു. അങ്ങാടി സിനിമയിലെ ‘പാവാട വേണം മേലാട വേണം’, വാര്‍ത്തയിലെ ‘ഇന്നലെകള്‍ ഇതുവഴിയേ പോയീ’ എന്നീ പാട്ടുകള്‍ പപ്പുവിന്റെ ഓര്‍മ്മക്കുള്ള നിത്യ സ്മാരകങ്ങളാണ്. കോഴിക്കോടന്‍ സിനിമയിലെ മറക്കാനാവാത്ത കൂട്ടുകെട്ടായ ഐ.വി.ശശി-ടി.ദാമോദരന്‍ -പി.വി.ഗംഗാധരന്‍ ടീമിന്റെ ഗൃഹലക്ഷ്മി ഫിലിംസിലൂടെ ഉണ്ടായ മികച്ച കെമിസ്ട്രിയുടെ ഉത്തമ ഉദാഹരണമാണ് ഈ പാട്ടുകള്‍. കേവലം ഒരു ഹാസ്യനടനില്‍ ഒതുങ്ങാത്ത മികച്ച സ്വഭാവനടനും കൂടിയാണ് അദ്ദേഹം എന്നതിന് ഉദാഹരണം നിരവധിയാണ്. അദ്ദേഹത്തിന്റെ അനുസ്മരണം കഴിഞ്ഞ 22 വര്‍ഷങ്ങളായി മുടങ്ങാതെ നടത്താന്‍ മക്കള്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *