ചെന്നൈ: ഏഴാമത് ഇന്റര്‍നാഷണല്‍ അബാക്കസ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചെത്തിയ ഗസ്മ അബാക്കസിലെ വിദ്യാര്‍ഥികള്‍ ചാംപ്യന്‍മാരായി. ചെന്നൈ ജയവിദ്യാ എഗ്മാസ് അബാക്കസ് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ അബാക്കസ് മത്സരത്തിലാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗസ്മ അബാക്കസിന്റെ വിദ്യാര്‍ഥികളായ ഗാദ ലക്ഷ്മി (എ.യു.പി.എസ്, എടക്കാപറമ്പ് വേങ്ങര), അന്‍സില്‍ റഹ്‌മാന്‍ (ഡി.എന്‍.ഒ.യു.പി, കരുവാരകുണ്ട് ), മാധവ് പി. ദേവ് (ഐ.എം.യു.പി നിലമ്പൂര്‍ ), മുഹമ്മദ് റിഫാദ് കെ.കെ (എ.യു.പി.എസ് പരപ്പൂര്‍, കോട്ടക്കല്‍ ), ഫാത്തിമ ഷന.എം (ജി.എം.യു.പി, തിരൂര്‍ ). ഇതിഹാസ് കൃഷ്ണന്‍.എം (ജി.വി.എച്ച്.എസ്.എസ്, കാരക്കുറിശ്ശി), മുഹമ്മദ് അദ്‌നാന്‍.ടി ( ഡി.എന്‍. ഒ.യു.പി, കരുവാരകുണ്ട്), അബിജയ്.ആര്‍ (എ.യു.പി.എസ് അഴിയന്നൂര്‍), ഫിദ എം. ( ഡി.എന്‍.ഒ.യു.പി, കരുവാരകുണ്ട് ), അരുണിമ അജയ് കെ.കെ (ജി.യു.പി.എസ്, നിലമ്പൂര്‍ ), പ്രണവേശ് എസ് (ജി.വി.എച്ച്.എസ്.എസ്, കാരകുറിശ്ശി ), ഫാത്തിമ റസാന്‍ (ജി.എച്ച്.എസ്.എസ്.കെ.വി.കെ) എന്നിവരാണ് ചെന്നൈയില്‍ നടന്ന ഇന്റര്‍നാഷണല്‍ അബാക്കസ് മത്സരത്തില്‍ വിജയികളായവര്‍.
അധ്യാപകരായ സന ഫൈസല്‍, സനിയ നിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തത്. കുട്ടികളില്‍ ഓര്‍മ്മശക്തിയും ആത്മവിശ്വാസവും ഏകാഗ്രതയും വേഗതയുമെല്ലാം വളര്‍ത്തിയെടുത്ത് പഠനവിഷയങ്ങളിലും മത്സരപരീക്ഷകളിലുമെല്ലാം വിജയികളാകാന്‍ പ്രാപ്തരാക്കുന്ന ഗസ്മ അബാക്കസ് മലപ്പുറം, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലായി 150ല്‍ പരം അധ്യാപകരും അയ്യായിരത്തിലധികം വിദ്യാര്‍ഥികളുമുണ്ടെന്ന് ഗസ്മ അബാക്കസ് എം.ഡിയും സാമൂഹിക പ്രവര്‍ത്തകയുമായ സറീന കെ.ടി പറഞ്ഞു. കുട്ടികളിലെ പഠന വൈകല്യത്തെ കണ്ടെത്തുന്നതിനും അവരെ മികച്ച വിദ്യാര്‍ഥികളാക്കി മാറ്റുന്നതിനുമായി മധ്യവേനല്‍ അവധിക്കാലത്ത് ക്രാഷ് കോഴ്‌സ് സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും അവര്‍ അറിയിച്ചു.