കോഴിക്കോട്: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് റോട്ടറി ഇന്റര്‍നാഷണല്‍ 3204ന്റേയും കാലിക്കറ്റ് സൈബര്‍ സിറ്റിയുടേയും സഹകരണത്തോടെ ജി.ടെക് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍ തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനവും തൊഴിലും നല്‍കുന്ന വുമണ്‍ പവര്‍ പദ്ധതി ആരംഭിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18നും 40നും ഇടയില്‍ പ്രായമുള്ള 1000 വനിതകള്‍ക്ക് പരിശിലനം പൂര്‍ത്തിയായി ആറ് മാസത്തിനകം തൊഴില്‍ നല്‍കുന്ന പദ്ധതിക്കാണ് രൂപം നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ റോട്ടറി 3204 ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് നായനാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് തണല്‍ റിഹാബിലിറ്റേഷന്‍ സെന്ററുമായി സഹകരിച്ച് ഐ.ടി സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം തണല്‍ പ്രൊജക്ട് മാനേജര്‍ സി.എം ആദം സദ നിര്‍വഹിച്ചു.
സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ജി.ടെക് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയരക്ടര്‍ മെഹ്‌റൂഫ് മണലൊടി പറഞ്ഞു. ജി-ടെക്കിന്റെ പ്ലെയിസ്‌മെന്റ് സെല്ലായ ജോബ് സെല്‍ വഴി തൊഴില്‍ ലഭിക്കുന്നതിന് സഹായിക്കും. ലോക വനിതാ ദിനമായ മാര്‍ച്ച് എട്ട് മുതല്‍ ക്ലാസ് ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജി-ടെക് സെന്ററുകളില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജി-ടെക് ചെയര്‍മാന്‍ മെഹ്‌റൂഫ് മണലൊടി , പ്രമോദ് വി.വി നായനാര്‍, ജലീല്‍ എടത്തില്‍ , എം.എം ഷാജി, സി.എം ആദം സദ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ അനിത കുമാരി, എ.ജി.എം. തുളസീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് ദീപക് പടിയത്ത്, മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിഖ്, ഓപ്പറേഷന്‍ മാനേജര്‍ സജിന്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.