യു.എ.ഖാദര്‍ സ്മാരക താളിയോല പുരസ്‌കാര വിതരണം മാര്‍ച്ച് രണ്ടിന്

യു.എ.ഖാദര്‍ സ്മാരക താളിയോല പുരസ്‌കാര വിതരണം മാര്‍ച്ച് രണ്ടിന്

കോഴിക്കോട്: നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.എ ഖാദറിന്റെ സ്മരണാര്‍ത്ഥം ‘താളിയോല സാംസ്‌കാരിക സമിതി’ യുവ എഴുത്തുകാര്‍ക്കായി സംസ്ഥാനടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം.എ ബൈജുവിനും രണ്ടാം സ്ഥാനം ലഭിച്ച ഷൈന്‍ ഷൗക്കത്തലിക്കും മാര്‍ച്ച് രണ്ട് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് ടി.ബി.എസ് ഹാളില്‍ നടക്കുന്ന കഥാസായാഹ്നത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ യു.കെ കുമാരന്‍ ‘യു.എ.ഖാദര്‍ സ്മാരക താളിയോല പുരസ്‌കാരം’ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാഹിത്യ സമിതി സെക്രട്ടറി കെ.ജി രഘുനാഥ് ‘കഥയും കാലവും ‘ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കെ.എഫ് ജോര്‍ജ് , ടി.വി. ബാലന്‍, എം.എ ഷഹനാസ്, യു. ഫിറോസ് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ താളിയോല സാംസ്‌കാരിക സമിതി പ്രസിഡന്റ് പി.ഐ അജയന്‍, പത്മനാഭന്‍ വേങ്ങേരി, വി.പി സനീബ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *