കോഴിക്കോട്: പ്രൊഫ. ടി.അബ്ദുള്ള എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2023ലെ അവാര്‍ഡ് അധ്യാപകനും സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി സെക്രട്ടറിയുമായ പ്രൊഫ. സി.പി അബൂബക്കറിന് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25ന് ശനി വൈകീട്ട് 4.30ന് ചാവറ നാച്ചുറല്‍ സെന്ററില്‍ വച്ച് നടക്കുന്ന ‘പ്രൊഫ. ടി. അബ്ദുള്ള കൊമ്മെമൊറേഷന്‍ ആന്റ് മെമ്മോറിയല്‍ ലെക്ച്ചര്‍ 2023’ പരിപാടില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും. സാമ്പത്തികകാര്യ വിദഗ്ധനും മുന്‍ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.പി ജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ദി സൗത്ത് ഏഷ്യന്‍ പോളിറ്റി ഇന്‍ ദ ലാസ്റ്റ് 50 ഇയേഴ്‌സ് എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും. ഡോ.കെ.മൊയ്തു (ചെയര്‍മാന്‍) അധ്യക്ഷത വഹിക്കും. വിശ്ഷ്ടാതിഥിയെ എ.വി അബ്ദുള്ള (വൈസ് ചെയര്‍മാന്‍) പരിചയപ്പെടുത്തും. മുഹമ്മദ് കോറോത്ത് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. ഫാ.ജോണ്‍ മാന്നാറത്തറ (പ്രിന്‍സിപ്പാള്‍, സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍, കോഴിക്കോട്) അവാര്‍ഡ് ദാനം നിര്‍വഹിക്കും. പ്രൊഫ. സി.പി അബൂബക്കര്‍ പ്രതിസ്പന്ദം നടത്തും. ഡോ. ഐഷ നസ്രീന്‍ (എക്‌സിക്യൂട്ടീവ് ട്രസ്റ്റി, കെ.എം.സി.ടി), നെഫീസൈ നവ്ഘാവി (ഇറാന്‍) ആശംസകള്‍ നേരും. പ്രൊഫ എന്‍.ഗോവിന്ദന്‍ (ജനറല്‍ സെക്രട്ടറി) സ്വാഗതവും പി.ടി ഇബ്രാഹിം (ട്രഷറര്‍) നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.കെ.മൊയ്തു (ചെയര്‍മാന്‍), പ്രൊഫ.എന്‍.ഗോവിന്ദന്‍ (ജന.സെക്രട്ടറി), പി.ടി ഇബ്രാഹിം (ട്രഷറര്‍) എന്നിവര്‍ പങ്കെടുത്തു.