കോഴിക്കോട്: സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സംഘടനകള്‍ക്കും കലാസാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ടൗണ്‍ഹാളില്‍ ജനറേറ്റര്‍ സ്ഥാപിക്കണമെന്ന് യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി (യു.ഡി.എ)യുടെ 71ാം വാര്‍ഷിക ജനറല്‍ബോഡി യോഗം പ്രമേയത്തിലൂടെ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. യോഗം രക്ഷാധികാരി ഡോ.മൊയ്തു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാമുക്കോയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ഷാഹുല്‍ ഹമീദ് റിപ്പോര്‍ട്ടും സെക്രട്ടറി സി.രമേഷ് വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു. പുത്തൂര്‍മഠം ചന്ദ്രന്‍, ടി.പി വാസു, എസ്.എ അബൂബക്കര്‍, ആല്‍ബര്‍ട്ട് ഹെന്‍ട്രി എന്നിവര്‍ സംസാരിച്ചു.