കോഴിക്കോട്ടെ 10 ലൈബ്രറികളെ ആദരിക്കും

കോഴിക്കോട്ടെ 10 ലൈബ്രറികളെ ആദരിക്കും

കോഴിക്കോട്: കോഴിക്കോട്ടെ 10 ലൈബ്രറികളെ അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗം (അക്ഷരം) ആദരിക്കും. ഗോവിന്ദപുരം ലൈബ്രറി, സന്മാര്‍ഗ ദര്‍ശിനി ലൈബ്രറി ആന്റ് റീഡിംഗ് റൂം-ഗാന്ധി റോഡ്, സഹൃദയ റീഡിംഗ് ക്ലബ്ബ് ആന്റ് ലൈബ്രറി-മലാപ്പറമ്പ്, ശ്രീവാഗ്ഭടാനന്ദ ഗുരുദേവര്‍ സ്മാരക വായനശാല- എരഞ്ഞിപ്പാലം, ദേശപോഷിണി പബ്ലിക്ക് ലൈബ്രറി-കുതിരവട്ടം, ദേവീസഹായം റീഡിംഗ് റൂം ആന്റ് ലൈബ്രറി-തിരുത്തിയാട്, ദര്‍ശനം സാംസ്‌കാരിക വേദി ലൈബ്രറി-കാളാണ്ടിത്താഴം, ഐക്യകേരള റീഡിംഗ് റൂം ആന്റ് ലൈബ്രറി-ചക്കോരത്തുകുളം തുടങ്ങിയ ലൈബ്രറികളെയാണ് പുസ്തകങ്ങളും പ്രശസ്തിപത്രങ്ങളും നല്‍കി ആദരിക്കുന്നത്. എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി, പി.ആര്‍ നാഥന്‍ എന്നിവരാണ് മുഖ്യാതിഥികള്‍. എയറോസിസ് കോളേജ് എം.ഡി ഡോ. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *