എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്‍

എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്‍

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ നിന്നും വിട്ടുനിന്ന ഇ.പി ജാഥ കണ്ണൂരില്‍ എത്തിയപ്പോഴും ജാഥാ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇ.പി ജയരാജന്‍ എത്തിയിട്ടില്ല. ഇ.പിയുടെ നാട്ടിലൂടെയടക്കം ജാഥ കടന്നുപോകുമ്പോള്‍ മുതിര്‍ന്ന നേതാവ് വിട്ടുനില്‍ക്കുന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല.

എന്നാല്‍ വരും ദിവസങ്ങളില്‍ ഇ.പി ജാഥയില്‍ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയത്. കോടിയേരിയുടെ മരണത്തിന് ശേഷം തന്നെ തഴഞ്ഞ് എം.വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയതില്‍ ഇ.പിക്ക് അതൃപ്തി ഉണ്ടായിരുന്നു. അതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമല്ല. പാര്‍ട്ടി സെന്ററില്‍ നിന്നും വിട്ടു നിന്ന അദ്ദേഹത്തെ വീണ്ടും രംഗത്തിറക്കാന്‍ മുഖ്യമന്ത്രിയടക്കം ഇടപെട്ടെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന തരത്തിലാണ് ഇ.പി ജയരാജന്‍ അനൗദ്യോഗികമായി പ്രതികരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *