ഹരിതപൂര്‍വ്വം പരിസ്ഥിതി സെമിനാറും പരിസ്ഥിതി പ്രവര്‍ത്തകന്‍ വടയക്കണ്ടി നാരായണന് യാത്രയയപ്പും 24ന്

ഹരിതപൂര്‍വ്വം പരിസ്ഥിതി സെമിനാറും പരിസ്ഥിതി പ്രവര്‍ത്തകന്‍ വടയക്കണ്ടി നാരായണന് യാത്രയയപ്പും 24ന്

കോഴിക്കോട്: ഹരിതപൂര്‍വ്വം എന്ന പേരില്‍ ‘പരിസ്ഥിതി വിദ്യാഭ്യാസം വര്‍ത്തമാനകാല പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍ സെമിനാറും ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ വടയകണ്ടി നാരായണന് യാത്രയയപ്പും 24ന് വെള്ളി ഉച്ചക്ക് ഒരു മണിക്ക് വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടി വി.ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്യും. ഹയര്‍സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ.പി.എം അനില്‍, ഡി.ഡി.ഇ മനോജ് മണിയൂര്‍, ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ. ശോഭീന്ദ്രന്‍, ജയനി ബെന്‍ഹെയിം എന്നിവര്‍ അതിഥികളായി സംബന്ധിക്കും.

സെമിനാറിന്റെ മോഡറേറ്റര്‍, പ്രബന്ധാവതാരകര്‍ വിദ്യാര്‍ഥികളാണ്. സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസിലെ എം.പി സാനിയയാണ് മോഡറേറ്റര്‍. പരിസ്ഥിതി വിദ്യാഭ്യാസ മാതൃകകള്‍ പ്രബന്ധം ഗവ.മോഡല്‍ എച്ച്.എസ്.എസിലെ റിയ ഫാത്തിമയും, പരിസ്ഥിതി വിദ്യാഭ്യാസ പ്രതീക്ഷകള്‍ പ്രബന്ധം ഹിമായത്തുല്‍ ഹൈസ്‌കൂളിലെ മുഹമ്മദ് ഹിഷാമും പരിസ്ഥിതിയും കര്‍ഷകരും പ്രബന്ധം സെന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്.എസിലെ പി.ആദ്യയും അവതരിപ്പിക്കും. വടയക്കണ്ടി നാരായണന് ജില്ലയിലെ കലാകാരന്‍മാരായ അധ്യാപകരുടെ കൂട്ടായ്മയായ ആക്ടിന്റെ പ്രതിനിധി റഹ്‌മാന്‍ കൊഴുകല്ലൂര്‍ വരച്ച ഛായാചിത്രം ഉപഹാരമായി സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.ജി ബല്‍രാജ് (ചെയര്‍മാന്‍), സെഡ് എ.സല്‍മാന്‍ (കോ-ഓര്‍ഡിനേറ്റര്‍), ഷാജര്‍ഖാന്‍.എ (ജോ.കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *