കോഴിക്കോട്: ശറഫീ പബ്ലിക്കേഷന്‍ 35ാം വാര്‍ഷികവും എഴുത്തുകാരെ ആദരിക്കലും (തശ്‌രീഫ് 23) 25ന് ശനി വൈകീട്ട് നാല് മണിക്ക് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുമെന്ന് മാനേജിങ് എഡിറ്റര്‍ ശറഫുദ്ദീന്‍ ബാഖവിയും ഇസ്ലാമിക് ഹെറിറ്റേജ് സ്ഥാപകന്‍ ഇ.കെ കുഞ്ഞാലന്‍കുട്ടി ഹാജിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശറഫീ പബ്ലിക്കേഷന് മിനിമം ആറ് പുസ്തകങ്ങള്‍ നല്‍കിയ 13 എഴുത്തുകാരെയാണ് ആദരിക്കുന്നത്. 13 പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ മങ്ങാട് നിര്‍വഹിക്കും. കുഞ്ഞാലന്‍കുട്ടി ഹാജി അധ്യക്ഷത വഹിക്കും. പുസ്തകങ്ങളുടെ പ്രകാശനവും എഴുത്തുകാരെ ആദരിക്കലും ഡോ.എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിക്കും. എം.എ ജലീല്‍ സഖാഫി പുല്ലാര പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. പ്രൊഫ. കൊടുവള്ളി അബ്ദുല്‍ ഖാദിര്‍ പുസ്തക പരിചയം നടത്തും. എം.കെ അബ്ദുല്‍ മജീദ് ‘വായനയുടെ ഭാവി’യെന്ന വിഷയത്തില്‍ സംസാരിക്കും. വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ ശമീര്‍ ആശംസ നേരും. ഇസ്‌ലാമിക് ഹെറിറ്റേജ് ട്രസ്റ്റ് സെക്രട്ടറി ഗഫൂര്‍ ഹൂര്‍ലിന്‍ സ്വാഗതവും ബദ്‌റദ്ദുജാ കുറ്റിക്കാട്ടൂര്‍ നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ കെ.വി ശറഫുദ്ദീന്‍ ബാഖവി, ഇ.കെ കുഞ്ഞാലന്‍കുട്ടി ഹാജി, ഡി.ടി.പി ശഫീഖ് പെരുമുഖം എന്നിവര്‍ സംബന്ധിച്ചു.