കോഴിക്കോട്: വിശ്വനാഥന്റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ചോ, സി.ബി.ഐയോ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സമിതി നടത്തിയ റിപ്പോര്‍ട്ട് വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലിസും മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി വിംഗും നല്‍കുന്ന മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. കാലിന് പരുക്കുള്ള വിശ്വനാഥന് ഉയരമുള്ള മരത്തില്‍ കയറാന്‍ സാധിക്കില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിശ്വനാഥന്റെ ഭാര്യയുടെ അമ്മയുടെ മൊഴിയും പ്രസക്തമാണ്. വിശ്വനാഥന്‍ സെക്യൂരിറ്റിക്കാര്‍ തന്നെ കള്ളനാക്കാന്‍ ശ്രമിക്കുന്നതായി തന്നോട് പറഞ്ഞതായി അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പരിസരത്തുള്ള കച്ചവടക്കാരുടെ മൊഴികളില്‍ രാത്രി ഒന്നര മണിക്ക് ഒരാള്‍ പരിഭ്രാന്തനായി ഓടിവന്ന് അപ്രത്യക്ഷനായി എന്നാണ് പറയുന്നത്. വിശ്വനാഥന്റെ ജ്യേഷ്ഠന്‍ ഗോപി പറയുന്നത് കാലിന് മാത്രമല്ല പരുക്കെന്നും രണ്ട് തൊക്കിലും, മീതെ ഷോള്‍ഡറിനും കൈയുടെ മേല്‍ഭാഗത്തും പരുക്കുണ്ടെന്നാണ്. ഇതു പോലിസ് മൊഴിക്ക് വിരുദ്ധമാണ്. വിശ്വനാഥനെ മര്‍ദിച്ച് കൊന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിശ്വനാഥന്റെ ബോഡി റീപോസ്റ്റുമോര്‍ട്ടം ചെയ്യുകയും അന്വേഷണം കാര്യക്ഷമമായ ഏജന്‍സിയെ ഏല്‍പ്പിക്കണെമന്നും അവര്‍ ആവശ്യപ്പെട്ടു.