വിയറ്റ്‌നാം, ഇറാഖ് എംബസി അറ്റസ്റ്റേഷന്‍ ഇനിമുതല്‍ നോര്‍ക്ക റൂട്ട്‌സില്‍ ലഭിക്കും

വിയറ്റ്‌നാം, ഇറാഖ് എംബസി അറ്റസ്റ്റേഷന്‍ ഇനിമുതല്‍ നോര്‍ക്ക റൂട്ട്‌സില്‍ ലഭിക്കും

കോഴിക്കോട്: വിദ്യാഭ്യാസ (Educational), വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ (Non-Educational) വിയറ്റ്‌നാം, ഇറാഖ് എംബസി അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഇനി മുതല്‍ നോര്‍ക്ക റൂട്ട്‌സിന്റെ മൂന്ന് റീജിയണല്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ആതന്റിക്കേഷന്‍ സെന്ററുകളില്‍ നിന്നാണ് സേവനം ലഭിക്കുക.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ HRD അറ്റസ്റ്റേഷന്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയ സാക്ഷ്യപ്പെടുത്തല്‍ (MEA), വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഹോം അറ്റസ്റ്റേഷന്‍, (യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി അറേബ്യ) സാക്ഷ്യപ്പെടുത്തല്‍, നൂറോളം രാജ്യങ്ങള്‍ അംഗങ്ങളായുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള അപ്പോസ്റ്റില്‍ അറ്റസ്റ്റേഷന്‍ എന്നിവ നോര്‍ക്ക റൂട്ട്സ് വഴി ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *