പ്രധാനമന്ത്രി സാമൂഹ്യ സുരക്ഷാ പദ്ധതി; ജില്ലാതല ക്യാമ്പയിന്‍ നടത്തി

പ്രധാനമന്ത്രി സാമൂഹ്യ സുരക്ഷാ പദ്ധതി; ജില്ലാതല ക്യാമ്പയിന്‍ നടത്തി

കോഴിക്കോട്: റിസര്‍ച്ച് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ജില്ലാതല നേതൃക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാകലക്ടര്‍ ഡോ.എന്‍. തേജ്‌ലോഹിത് റെഡ്ഢി ഐ.എ.എസ് നിര്‍വഹിച്ചു. റിസര്‍വ് ബാങ്ക് എ.ജി.എം പ്രദീപ് കൃഷ്ണന്‍ മാധവ് സ്വാഗതം പറഞ്ഞു. റിസര്‍വ്ബാങ്ക് ജനറല്‍ മാനേജര്‍ ഡോ.സെഡ്രിക് ലോറന്‍സ് മുഖ്യപ്രഭാഷണം നടത്തി. കനറബാങ്ക് ഡി.ജി.എം ഡോ.ടോം വര്‍ഗീസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ.ഗൗതമന്‍ ആശംസകള്‍ നേര്‍ന്നു. ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ അല്‍ഫോണ്‍സാ ബോസ്, 100 ശതമാനം സുരക്ഷാ പദ്ധതി നേട്ടം കൈവരിച്ച നൊച്ചാട് പഞ്ചായത്തിന്റെ തന്റെ പ്രവര്‍ത്തനങ്ങളുടെ സംരക്ഷിത രൂപം അവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ ജില്ലകളിലെ ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍മാര്‍ക്കായി നടന്ന പരിശീലന പരിപാടിയില്‍ മുരളീധരന്‍ (എല്‍.ഡി.എം, കോഴിക്കോട്), പ്രദീപ് കൃഷ്ണന്‍ മാധവ് (എ.ജി.എം, ആര്‍.ബി.ഐ) എന്നിവര്‍ വിവിധ സാമ്പത്തിക വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *