കുവൈറ്റ് സിറ്റി: ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വീസ് (GISS) കുവൈറ്റ് അഞ്ചാം വാര്‍ഷികം’വര്‍ണ്ണം 2023′ മങ്കഫ് കല ഓഡിറ്റോറിയത്തില്‍ വച്ച് അതിവിപുലമായി ആഘോഷിച്ചു. പ്രസിഡന്റ് അശോകന്‍ തിരുവനന്തപുരത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സുനില്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജി.ഐ.എസ്. എസ് ചെയര്‍മാന്‍ ഹമീദ് പാലേരി മുഖ്യപ്രഭാഷണം നടത്തി. ജി.ഐ.എസ്.എസ് പി.ആര്‍.ഓ അജിത്ത്, വര്‍ക്കിംഗ് വൈസ് പ്രസിഡന്റ് ആനിമോള്‍, വൈസ് പ്രസിഡന്റ് സെല്‍വി, സുജ, നിഷാന, സറഫുദ്ദീന്‍(പപ്പു ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മെഡിക്കല്‍ ലോഗോ പ്രകാശനം മെട്രോ ഹോസ്പിറ്റല്‍ എം.ഡി ഹംസ പയ്യന്നൂര്‍ നിര്‍വ്വഹിച്ചു.
കുവൈറ്റിലെ സാമൂഹിക സേവന രംഗങ്ങളിലെ പ്രമുഖരായ ഡോ. കേണല്‍ ഖാലിദ് മുത്തലക്കല്‍ അല്‍ ആസിനി, ദിലീപ് പാലക്കാട്, ബിജു സ്റ്റീഫന്‍, മറ്റ് വിവിധ സംഘടന ഭാരവാഹികള്‍, മാധ്യമ പ്രവര്‍ത്തകര്‍, എന്നിവരും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് കാലിക്കറ്റ് സ്വാഗതവും ട്രഷറര്‍ പ്രസി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കലാവിരുന്നില്‍ മ്യൂസിക്കല്‍ ആര്‍ട്ടിസ്റ്റ് നവാസ് പാലേരിയുടെ ‘പാടിയും പറഞ്ഞും’ എന്ന പരിപാടി ഉള്‍പ്പെടെ സംഘടനാ ഭാരവാഹികള്‍ നടത്തിയ കലാവിരുന്ന് സംഘടനമികവുകൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും വന്‍ വിജയമായി.