മാഹി: രാജീവ്ഗാന്ധി ആയൂര്‍വ്വേദ മെഡിക്കല്‍ കോളേജില്‍ പുതുച്ചേരി ഭാരതിയ ചികിത്സാ വകുപ്പിന്റേയും സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റേയും സഹകരണത്തോടെ അഥര്‍വ്-2023 ഏകദിന ദേശീയ സെമിനാര്‍ 24ന് നടക്കുമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കുബേര്‍സംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെമിനാറിന്റെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ രമേശ് പറമ്പത്ത് എം.എല്‍.എ നിര്‍വഹിക്കും. റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ അധ്യക്ഷത വഹിക്കും. ഡോ.ആര്‍.ശ്രീധരന്‍, ഡോ.കെ.വി പവിത്രന്‍, ഡോ. അനില്‍ മേലത്ത് സംബന്ധിക്കും. ഔഷധ സസ്യകൃഷിയിലെ ഗുണനിലവാര നിയന്ത്രണ രീതികള്‍, ഒറ്റമൂലി ചികിത്സയിലെ ആയൂര്‍വേദ ശാസ്ത്ര തത്വങ്ങള്‍, ഗവേഷണ രീതികള്‍, നാടന്‍ പച്ചമരുന്നുകളുടെ ഉപയോഗ രീതികള്‍, ചലന വൈകല്യങ്ങള്‍ക്കുള്ള ചികിത്സാരീതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഡോ.കെ.സി.ൃ ചാക്കോ, പ്രൊ.പി.വൈ അന്‍സാരി, ഡോ. പി.റാം മനോഹര്‍ പുതിയേടത്ത്, ഡോ. സുബ്രമണ്യപധ്യാര്‍, ഡോ.ആലത്തിയൂര്‍ നാരായണന്‍ നമ്പി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ ആയൂര്‍വ്വേദ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍ ഉള്‍പ്പെടെ 350ല്‍പരം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കും.