ഫിസിക്കലി ചാലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയും ഫ്യൂച്ചര്‍ ഒളിമ്പ്യന്‍സ് അക്കാദമിയും സംയുക്തമായി സ്‌കൂളുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ അവധിക്കാല ക്യാമ്പും ജൂണ്‍ മുതല്‍ സി.സി.എയും തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. ക്രിക്കറ്റ്, ഫുട്‌ബോള്‍, അത്ലറ്റിക്, ആര്‍ച്ചറി തുടങ്ങി ഇരുപതോളം കായിക ഇനങ്ങളും, മോഹിനിയാട്ടം, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ്, പെന്‍സില്‍ ഡ്രോയിങ് തുടങ്ങി പതിനഞ്ചോളംകലാ ഇനങ്ങളും. കോ-കരിക്കുലര്‍ ആക്ടിവിറ്റീസ് പദ്ധതിയിലുള്‍പ്പെടുത്തി.
കോഴിക്കോട് ജില്ലയിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ അസോസിയേഷന്‍ ആരംഭിക്കുന്ന സി.സി.എ എന്ന പദ്ധതിയിലൂടെ മികവുറ്റ പ്രതിഭകളെ ദേശീയ-അന്തര്‍ദേശീയതലങ്ങളിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്നതിന്, പ്രൊഫഷണല്‍ അധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ഈ പദ്ധതിയില്‍ നിന്ന്‌ലഭിക്കുന്ന വരുമാനത്തിലൂടെ കേരളത്തിലെ ഭിന്നശേഷി കായികതാരങ്ങള്‍ക്ക് സൗജന്യ പരിശീലനം നല്‍കുക, കായിക ഉപകരണങ്ങള്‍വാങ്ങുക, ഭിന്നശേഷിക്കാര്‍ക്കായി സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങുക എന്നിവക്കാണ് ഈ പദ്ധതി അസോസിയേഷന്‍ രൂപീകരിച്ചിരിക്കുന്നത്. അവധിക്കാല ക്യാമ്പും സി.സി.എയും തുടങ്ങുവാന്‍ താല്‍പര്യമുള്ള സ്‌കൂളുകള്‍ ഫെബ്രുവരി 25 ശനിയാഴ്ച 5 മണിക്ക് മുമ്പ് അപേക്ഷകള്‍ അസോസിയേഷന്റെ ഇ-മെയിലില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അസോസിയേഷന്റെ https://pcasak.weebly.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, സംസ്ഥാന പ്രസിഡന്റിനെയോ ഉടന്‍ വിളിക്കുക.