ശ്രീ മാരിയമ്മന്‍ കോവില്‍ കുംഭപൂജ മഹോത്സവം 24 മുതല്‍ മാര്‍ച്ച് 1 വരെ

ശ്രീ മാരിയമ്മന്‍ കോവില്‍ കുംഭപൂജ മഹോത്സവം 24 മുതല്‍ മാര്‍ച്ച് 1 വരെ

മാഹി: പൂഴിത്തല ശ്രീ മാരിയമ്മന്‍ കോവില്‍ കുംഭപൂജ മഹോത്സവം ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നുവരെ നടക്കും. 24ന് രാവിലെ 11.30നും 12.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ബ്രഹ്‌മശ്രീ സുരേഷ് പിച്ചമാള്‍ ഇല്ലത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റം. 26ന് രാവിലെ 11.30ന് പൊങ്കാല. 27ന് വൈകുന്നേരം അഞ്ച് മണിക്ക് സുമംഗലിപൂജ. 28ന് രാത്രി എട്ട് മണിക്ക് കനലാട്ടം. മാര്‍ച്ച് ഒന്നിന് ഉച്ചക്ക് 12 മണിക്ക് മഞ്ഞ നീരാട്ട്, അഗ്‌നി ചട്ടി, പൂച്ചട്ടി എന്നീ ചടങ്ങുകള്‍ക്ക് ശേഷം ഉത്സവത്തിന് കൊടിയിറക്കം. വിവിധ ദിവസങ്ങളിലായി കരകപൂജ, മുനീശ്വരപൂജ, നിവേദ്യം വരവ്, ചെണ്ടമേളം എന്നിവയുമുണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *