ശ്രീപിഷാരികാവ് ഭഗവതി ക്ഷേത്രം ധ്വജ പ്രതിഷ്ഠാ മഹോത്സവവും കൊടിയേറ്റി ക്ഷേത്രോത്സവവും 23 മുതല്‍ മാര്‍ച്ച് 10 വരെ

ശ്രീപിഷാരികാവ് ഭഗവതി ക്ഷേത്രം ധ്വജ പ്രതിഷ്ഠാ മഹോത്സവവും കൊടിയേറ്റി ക്ഷേത്രോത്സവവും 23 മുതല്‍ മാര്‍ച്ച് 10 വരെ

കോഴിക്കോട്: ശ്രീപിഷാരികാവ് ഭഗവതി ക്ഷേത്രം ധ്വജ പ്രതിഷ്ഠാ മഹോത്സവവും കൊടിയേറ്റി ക്ഷേത്രോത്സവവും 23 മുതല്‍ മാര്‍ച്ച് 10 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 23ന് കലശ പ്രക്രിയകള്‍ ആരംഭിക്കും. മാര്‍ച്ച് രണ്ടിന് നവീകരിച്ച ശ്രീകോവിലില്‍ ദേവപ്രതിഷ്ഠയും മാര്‍ച്ച് അഞ്ചിന് കൊടിമര പ്രതിഷ്ഠയും നടക്കും. അന്ന് വൈകുന്നേരം ഉത്സവത്തിന് കൊടിയേറും തുടര്‍ന്ന് അഞ്ച് ദിവസം ഉത്സവമാണ്. ഏഴിന് കളമെഴുത്ത് പാട്ടും, ഒമ്പതിന് പള്ളിവേട്ടയും 10ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് മലക്കല്‍ മുരളി, സെക്രട്ടറി മുരളി മൂര്‍ക്കോത്ത്, ട്രഷറര്‍ അജിത്കുമാര്‍.ടി, മീഡിയ കമ്മിറ്റി കണ്‍വീനര്‍ വേണു തമാരശ്ശേരി, രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *