കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമ്മര്‍പ്പിച്ചു. മനുഷ്യാവകാശ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വിശ്വനാഥന്റെ കുടുംബം സമര്‍പ്പിച്ച പരാതികളടക്കം അന്വേഷിക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിശ്വനാഥനെ കാണാതായ ദിവസം വിശ്വനാഥനുമായി സംസാരിച്ച എട്ട് പേരുള്‍പ്പെടെ 100 ലധികം പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് എ.സി.പി കെ. സുദര്‍ശന്‍ പറഞ്ഞു. ആശുപത്രി പരിസരത്ത് ചിലര്‍ കൂട്ടംകൂടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലിസ് ശേഖരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.
വിശ്വനാഥന്റെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. പണവും മൊബൈല്‍ഫോണും വിശ്വനാഥന്‍ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ചതായി മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ ആരോപിച്ചു. എന്നാല്‍ വിശ്വനാഥന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തതായി യുവാവിന്റെ ഭാര്യയുടെ അമ്മ ലീല പറഞ്ഞു. ഇതെ തുടര്‍ന്നാണ് വിശ്വനാഥന്‍ മരിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.