കോഴിക്കോട്: ലോട്ടറി തൊഴിലാളികളോടുള്ള വഞ്ചനക്കെതിരേ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്‍ നയിക്കുന്ന സമരപ്രഖ്യാപന വാഹന ജാഥ മാര്‍ച്ച് അഞ്ച് മുതല്‍ 21 വരെ നടക്കും. അഞ്ചിന് കാസര്‍കോട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പതാക കൈമാറും. 21ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണയും സമാപന സമ്മേളന ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കും. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ മുഖ്യപ്രഭാഷണം നടത്തും.