ലോക്സഭാ തെരഞ്ഞെടുപ്പ്: സുരേഷ് ഗോപി തൃശൂരില്‍, പാലക്കാട് കൃഷ്ണകുമാര്‍

ലോക്സഭാ തെരഞ്ഞെടുപ്പ്: സുരേഷ് ഗോപി തൃശൂരില്‍, പാലക്കാട് കൃഷ്ണകുമാര്‍

തിരുവനന്തപുരം: ലോക്‌സഭാ സീറ്റില്‍ നിന്ന് ഇത്തവണയും നടനും എം.പിയുമായ സുരേഷ് ഗോപിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കും. തൃശൂരില്‍ നിന്നായിരിക്കും സുരേഷ് ഗോപി മത്സരിക്കുക. പാലക്കാടും ബി.ജെ.പി സ്ഥാനാര്‍ത്ഥിയില്‍ മാറ്റമുണ്ടായേക്കില്ല. കഴിഞ്ഞ വര്‍ഷം ജനവിധി തേടിയ ബി.ജെ.പി നേതാവ് സി. കൃഷ്ണകുമാര്‍ തന്നെയാവും ഇത്തവണയും മത്സരിക്കുക.

തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ മുന്നണികളെല്ലാം സജീവ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ്. കേന്ദ്രത്തില്‍ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന ബി.ജെ.പി കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപിക്ക് 2,93,822 വോട്ട് ലഭിച്ചിരുന്നു. എം.പിയായ ടി.എന്‍ പ്രതാപന് 4,15,089 വോട്ടുകളായിരുന്നു ലഭിച്ചത്. പാലക്കാട് കൃഷ്ണകുമാറിന് രണ്ട് ലക്ഷത്തിന് മുകളില്‍ വോട്ട് ലഭിച്ചിരുന്നു.
കഴിഞ്ഞ തവണ ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയ എല്‍.ഡി.എഫ് ഇത്തവണ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള കൃത്യമായ കണക്കുകൂട്ടലിലാണ്. 19 ലോക്‌സഭാ സീറ്റുകള്‍ കൈയിലുള്ള യു.ഡി.എഫ് ആകട്ടെ ഇത് നിലനിര്‍ത്തുന്നതിനുള്ള പദ്ധതികളിലാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *