മികച്ച പരസ്യചിത്രം; മീഡിയാവണ്‍ അക്കാദമിയുടെ ഇരട്ടപുരസ്‌കാരം എസ്.എന്‍ രജീഷിന്

മികച്ച പരസ്യചിത്രം; മീഡിയാവണ്‍ അക്കാദമിയുടെ ഇരട്ടപുരസ്‌കാരം എസ്.എന്‍ രജീഷിന്

കോഴിക്കോട്: മികച്ച പരസ്യചിത്രത്തിനുള്ള മീഡിയാവണ്‍ അക്കാദമിയുടെ രണ്ടു പുരസ്‌കാരങ്ങള്‍ മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ എസ്.എന്‍ രജീഷിന്. സ്തനാര്‍ബുദ പ്രതിരോധം മുന്‍നിര്‍ത്തിയുള്ള ‘ദ സര്‍വൈവല്‍’ എന്ന ചിത്രത്തിനും ക്യാന്‍സര്‍ ബാധിതരായ കുട്ടികളുടെ കൈത്താങ്ങായ ‘ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍’ ഫൗണ്ടേഷനു വേണ്ടി ചെയ്ത ‘ബാഗ് ഓഫ് ജോയ്’ എന്ന ചിത്രത്തിനുമാണ് പുരസ്‌കാരങ്ങള്‍. ക്രിയേറ്റിവ് ആഡ് ഫിലിംസ് വിഭാഗത്തിലാണ് രണ്ടു പുരസ്‌കാരങ്ങളും. പരസ്യത്തിനപ്പുറം സാമൂഹിക പ്രതിബദ്ധതിയിലൂന്നിയ ചിത്രങ്ങളെന്നും അവാര്‍ഡ് നിര്‍ണയത്തില്‍ വിലയിരുത്തപ്പെട്ടു. നടി ഭാവന അഭിനയിച്ച ‘ദ സര്‍വൈവല്‍’ എന്ന ചിത്രം പുറത്തിറങ്ങും മുന്‍പ് ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് അമ്പതുലക്ഷത്തിലേറെ വ്യൂ ലഭിക്കുകയുണ്ടായി. ഇടവേളയ്ക്കുശേഷം നടി ഭാവനയുടെ അഭിനയലോകത്തേക്കുള്ള തിരിച്ചുവരവ് എന്ന നിലയ്ക്കും ചിത്രം ശ്രദ്ധിക്കപ്പെട്ടു. അര്‍ബുദബാധിതരായ കുഞ്ഞുങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള കാരുണ്യലോകത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ചിത്രമെന്നാണ് ‘ബാഗ് ഓഫ് ജോയ് ‘ വിലയിരുത്തപ്പെട്ടത്. സാങ്കേതികത്തികവും കലാമേന്മയും ചിത്രത്തെ വേറിട്ട അനുഭവമാക്കി. മീഡിയ വണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *