പ്രവാസി ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

പ്രവാസി ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തോപ്പയില്‍ പ്രവാസി കാരുണ്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഭവന നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം ജീവന ഡയരക്ടര്‍ ഫാ.ആല്‍ഫ്രഡ് വി.സി നിര്‍വഹിച്ചു. സെന്റ് സേവ്യേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ വര്‍ഗീസ് മാത്യു ആശംസകള്‍ അര്‍പ്പിച്ചു. രക്ഷധികാരി അറ്റക്കോയ പള്ളിക്കണ്ടി പദ്ധതിയെ കുറിച്ച് പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജ്യോതി കാമ്പുറത്ത് സ്വാഗതവും കണ്‍വീനര്‍ നജീബ് തോപ്പയില്‍ നന്ദിയും പറഞ്ഞു. ഉദാരമതികളടേയും സുമനസുകളുടേയും സഹായ സഹകരണരണത്തോടെയാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *