അങ്കാറ: 50,000 ത്തലധികം പേരുടെ ജീവന്‍ കവര്‍ന്ന തുടര്‍ഭൂകമ്പത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പേ തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂകമ്പം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 680 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തതയാണ് റിപ്പോര്‍ട്ട്. തുടര്‍ഭൂകമ്പമുണ്ടായ അതേ പ്രദേശത്താണ് ഇന്നലെ രാത്രി എട്ടുമണിയോടെ വീണ്ടും ഭൂകമ്പമുണ്ടായത്. ഹതായ് പ്രവിശ്യയില്‍ രണ്ടുകിലോമീറ്റര്‍ ആഴത്തില്‍വരെ പ്രകമ്പനം അനുഭവപ്പെട്ടു. കഴിഞ്ഞ ഭൂകമ്പത്തില്‍ ആളുകള്‍ നഗരം വിട്ടതിനാല്‍ കൂടുതല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായി. ദുരന്തനിവാരണസേന സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്ക് ഹതായ് പ്രവിശ്യയിലുണ്ടായ ഭൂചലനം തിരിച്ചടിയായി. ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് പേരാണ് രാത്രിയില്‍ വീട് വിട്ട് തുറസായ സ്ഥലങ്ങളില്‍ അഭയം തേടിയത്. രണ്ടാഴ്ച മുന്‍പുണ്ടായ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഹതായ് മേഖലയിലെ തെരുവിലെ ടെന്റുകളില്‍ ഉറങ്ങുകയായിരുന്നവര്‍ വീണ്ടും ദുരന്തമുഖത്തായി. കാല്‍ക്കീഴില്‍ ഭൂമി പിളരുന്നത് പോലെ തോന്നിയാണ് പലരും ഞെട്ടി ഉണര്‍ന്നത്.
ടെന്റുകള്‍ക്ക് വെളിയില്‍ ആളുകള്‍ ഓടിക്കൂടുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും ഒട്ടും പ്രതീക്ഷയില്ലാതെ ജീവിക്കേണ്ടി വരുന്നവര്‍ പ്രാദേശിക പാര്‍ട്ടി നേതാവായ ലുഫ്തി കാസ്‌കി ബെംഗു ടര്‍ക്ക് ടിവിയില്‍ അഭിമുഖം നല്‍കുമ്പോഴാണ് ഭൂചലനം ഉണ്ടായത്. പേടിച്ചിരിക്കുന്ന കുട്ടികള്‍, പ്രായം ചെന്നവര്‍,വീണ്ടുമുണ്ടായ ഭൂചലനത്തില്‍ തളര്‍ന്ന് വീണവര്‍ ഇനിയും ഒരു ആഘാതം താങ്ങാന്‍ കഴിയാത്ത ഒരു ജനത കൈയില്‍ കിട്ടാവുന്നതെല്ലാം എടുത്ത് വീണ്ടും തെരുവിലുറങ്ങുകയാണ്.