തലശ്ശേരി നഗരസഭയില്‍ മാലിന്യം തള്ളുന്നതിനെതിരേ ബോര്‍ഡുകള്‍ സ്ഥാപിച്ചു

തലശ്ശേരി നഗരസഭയില്‍ മാലിന്യം തള്ളുന്നതിനെതിരേ ബോര്‍ഡുകള്‍ സ്ഥാപിച്ചു

തലശ്ശേരി: സെന്റിനറി പാര്‍ക്കിന് സമീപത്ത്, മത്സ്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും മത്സ്യത്തിന്റെ മലിന ജലടാങ്ക് തുറന്ന് വിട്ട് പരിസരത്ത് ദുര്‍ഗന്ധവുംഉണ്ടാക്കുന്ന സാഹചര്യത്തില്‍ പാര്‍ക്കിങ്ങിനെതിരേ രണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുന റാണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.സാഹിറ, കൗണ്‍സിലര്‍ ഷാനവാസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. പ്രമോദ്, എച്ച്.ഐ മാരായ അരുണ്‍ എസ്. നായര്‍ ,സി.ഷജീഷ്, കെ.രജിന, നഗരസഭശുചീകരണ തൊഴിലാളികള്‍ പങ്കെടുത്തു. കോടതി പരിസരത്ത് പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപാട് ബുദ്ധിമുട്ടാണ് മാലിന്യം മൂലം ഉണ്ടായത്. മത്സ്യലോറിയിലെ മലിനജലം ഒഴുക്കുന്നതിനെതിരേ നേരത്തെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *