കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയുടെ നാലാമത് കോണ്‍വക്കേഷന്‍ 23ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ബാച്ച്‌ലര്‍ ഓഫ് ദ ഇസ്‌ലാമിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ 33 മുഹ്തദികളും ബിരുദം ഏറ്റുവാങ്ങും. ത്രിവത്സര റിസര്‍ച്ച് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഒമ്പത് യുവ പണ്ഡിതര്‍ ദക്തൂര്‍ പട്ടവും ഏറ്റുവാങ്ങും. രാവിലെ 8.30ന് സയ്യിദ് അലി ബാഫഖീഹ് തങ്ങളുടെ പ്രാര്‍ഥനയോടെ ഉദ്ഘാടന സെഷന് തുടക്കമാകും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ശ്രീനാരായണ ഗുരു ഒപ്പണ്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കമാല്‍പാഷ ഉദ്ഘാടനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.അബ്ദുള്‍ ഹമീദ്, സൈതലവി മാസ്റ്റര്‍, മുഹമ്മദലി സഖാഫി, അബ്ദുള്‍ ഖാദിര്‍ അഹ്‌സനി, യൂസഫ് മിസ്ബാഹി എന്നിവര്‍ പങ്കെടുത്തു.