എസ്.കെ പൊറ്റെക്കാട്ട് അവാര്‍ഡ് 2022; സമര്‍പ്പണം 25ന്

എസ്.കെ പൊറ്റെക്കാട്ട് അവാര്‍ഡ് 2022; സമര്‍പ്പണം 25ന്

കോഴിക്കോട്: എസ്.കെ പൊറ്റെക്കാട്ട് സാഹിത്യ അവാര്‍ഡ് സമര്‍പ്പണവും അനുസ്മരണ പ്രഭാഷണവും 25ന് ശനി വൈകീട്ട് അഞ്ച് മണിക്ക് അളകാപുരിയില്‍ നടക്കും. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള പരിപാടി ഉദ്ഘാടനം ചെയ്യും. കാന്‍ഫെഡ് വൈസ് ചെയര്‍മാന്‍ ഷക്കീബ് കൊളക്കാടന്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. എസ്.കെ പൊറ്റെക്കാട്ട് അവാര്‍ഡ് സമിതി ചെയര്‍മാന്‍ ടി.എം വേലായുധന്‍ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് അവാര്‍ഡ് സമര്‍പ്പണം നടത്തും.

ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍ ഡോ.സിദ്ദീഖ് അഹമ്മദ് പ്രശസ്തി പത്ര സമര്‍പ്പണവും എം.വി.കെ എന്റര്‍പ്രൈസസ് സി.എം.ഡിയും അവാര്‍ഡ് സമിതി രക്ഷാധികാരിയുമായ എം.വി കുഞ്ഞാമു പൊന്നാടയും അണിയിക്കും. അവാര്‍ഡ് ജേതാക്കളായ അഡ്വ. അരുണ്‍ കെ.ധന്‍, രമേശ് ശങ്കരന്‍ എന്നിവര്‍ പ്രതിസ്പന്ദം നടത്തും. അഡ്വ. അരുണ്‍ കെ.ധന്‍ എഴുതിയ ‘നിയമം നിഴല്‍ വീഴ്ത്തിയ ജീവിതങ്ങള്‍’ എന്ന ഗവേഷണ ലേഖന സമാഹാരവും രമേഷ് ശങ്കരന്‍ രചിച്ച ‘ഒലീവ് മരത്തണല്‍’ എന്ന സഞ്ചാര കൃതിയുമാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. എസ്.കെ പൊറ്റെക്കാട്ടിനെ കുറിച്ച് മകള്‍ സുമിത്ര ജയപ്രകാശ് സംസാരിക്കും. എം.വി ഇമ്പിച്ചമ്മദ് സ്വാഗതവും സി.ഇ.വി അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *