എം.എ യൂസുഫലി കാന്തപുരത്തെ സന്ദര്‍ശിച്ചു

എം.എ യൂസുഫലി കാന്തപുരത്തെ സന്ദര്‍ശിച്ചു

കോഴിക്കോട്: ചികിത്സക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് എംഡിയുമായ എം.എ യൂസുഫലി സന്ദര്‍ശിച്ചു. സുഖവിവരങ്ങള്‍ അന്വേഷിച്ച അദ്ദേഹം അല്‍പസമയം മര്‍കസില്‍ ചെലവഴിച്ചാണ് മടങ്ങിയത്. പൂര്‍ണാരോഗ്യം വീണ്ടെടുത്ത് കര്‍മ്മരംഗത്ത് സജീവമാവാന്‍ കാന്തപുരം ഉസ്താദിന് സാധിക്കട്ടെ എന്നും സമൂഹം കാത്തിരിക്കുന്നുണ്ടെന്നും യൂസുഫലി പറഞ്ഞു.

സന്ദര്‍ശനത്തില്‍ കാന്തപുരം സന്തോഷം രേഖപ്പെടുത്തി. മര്‍കസിന്റെ മുന്നേറ്റത്തില്‍ ഉത്സാഹിക്കുന്ന വ്യക്തിയാണ് യൂസുഫലി എന്നും അദ്ദേഹത്തിന്റെ സാന്നിധ്യവും ആരോഗ്യപരമായ നിര്‍ദേശങ്ങളും ഊര്‍ജം പകരുന്നുവെന്നും കാന്തപുരം പറഞ്ഞു. ഇന്ത്യന്‍ ജനതക്കും മര്‍കസിനും വിദേശ രാഷ്ട്രങ്ങളില്‍ സ്വീകാര്യത നേടിത്തരുന്നതില്‍ തുല്യതയില്ലാത്ത സേവനമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. വ്യവസായി എന്നതിലുപരിയായി സാമൂഹ്യ സാന്ത്വന രംഗത്ത് മാതൃകയാണ് അദ്ദേഹമെന്നും കാന്തപുരം പറഞ്ഞു. നേരത്തെ ചികിത്സയില്‍ കഴിയുന്ന സമയത്തും യൂസുഫലി കാന്തപുരത്തെ സന്ദര്‍ശിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *