സ്വയം പരിഹാസപാത്രമാവുന്നു; കേരളം മുഴുവന്‍ കരിങ്കൊടി കാണാന്‍ ലഭിച്ച മുഖ്യമന്ത്രി: വി.ഡി സതീശന്‍

സ്വയം പരിഹാസപാത്രമാവുന്നു; കേരളം മുഴുവന്‍ കരിങ്കൊടി കാണാന്‍ ലഭിച്ച മുഖ്യമന്ത്രി: വി.ഡി സതീശന്‍

കോഴിക്കോട്: നികുതി വര്‍ധനയ്‌ക്കെതിരേയുള്ള യു.ഡി.എഫ് പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഒരുക്കിയ വന്‍സുരക്ഷയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രണ്ട് കുട്ടികള്‍ കരിങ്കൊടി കാട്ടുമ്പോള്‍ മുഖ്യമന്ത്രി ഓടിയൊളിക്കുകയാണ്. ഭീരുവാണെന്ന് തെളിയിച്ച് സ്വയം പരിഹാസ പാത്രമാവുകയാണ് മുഖ്യമന്ത്രിയെന്ന് വി.ഡി സതീശന്‍ പറഞ്ഞു. കരിങ്കൊടി കാട്ടിയ കെ.എസ്.യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കരിങ്കൊടി കാണാന്‍ ഭാഗ്യം ലഭിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സതീശന്‍ പരിഹസിച്ചു. അദ്ദേഹം ഞങ്ങളെ പരിഹസിച്ചതുകൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നത്. ജനകീയ സമരത്തെ ആത്മഹത്യ സ്‌ക്വാഡ് എന്നാണ് അവരുടെ പാര്‍ട്ടി സെക്രട്ടറി വിശേഷിപ്പിച്ചത്. സത്യാഗ്രഹ സമരത്തില്‍ നിന്നും ആത്മഹത്യ സ്‌ക്വാഡ് നടത്തുന്ന സമരം എന്ന് സി.പി.എം തന്നെ പറയേണ്ടി വന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ചില കാര്യങ്ങള്‍ മറച്ചു വെക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ പ്രതിരോധ ജാഥ എന്ന പേര് ആ ജാഥയ്ക്ക് യോജിക്കുമെന്നും എല്ലാ തരത്തിലും പ്രതിരോധത്തിലാണ് സി.പി.എമ്മെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *