വ്യാപാരിമിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് ആനുകൂല്യ വിതരണം നാളെ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

വ്യാപാരിമിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് ആനുകൂല്യ വിതരണം നാളെ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരി മിത്ര ചാരിറ്റബിള്‍ ട്രസിറ്റിന്റെ ആനുകൂല്യ വിതരണം നാളെ രാവിലെ 10 മണിക്ക് കാലിക്കറ്റ് ടവറില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും അംഗത്വമുള്ള ട്രസ്റ്റ് ക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. 2023 ജനുവരി ഒന്ന് മുതലാണ് ആനുകൂല്യം തുടങ്ങിയത്. ജനുവരി ഒന്നു മുതല്‍ 21 വരെ മരണപ്പെട്ട അഞ്ച് പേരുടെ കുടുംബത്തിന് 17 ലക്ഷം രൂപ മരണാനന്തര സഹായമെന്ന നിലക്ക് മന്ത്രി നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സൂര്യ അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി മരക്കാര്‍, ട്രഷറര്‍ സന്തോഷ് സെബാസ്റ്റിയന്‍, കെ.എം റഫീഖ്, ഗഫൂര്‍ രാജധാനി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *