മാഹി: പോയകാലത്തേക്കുള്ള പിന്മടക്കം അസാധ്യമെങ്കിലും, മൂല്യങ്ങളുടെ ശോഷണം തടയാന്‍ നമുക്കാവണമെന്നും അത് സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും മാഹി പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് അഭിപ്രായപ്പെട്ടു. യുവത്വം ലഹരിയിലേക്കും, വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കും വഴി തെറ്റാതിരിക്കാന്‍ നാട്ടുകൂട്ടങ്ങള്‍ക്ക് ഏറെ ചെയ്യാനുണ്ടെന്ന് എസ്.പി സോദാഹരണ സഹിതം ചൂണ്ടിക്കാട്ടി. വെസ്റ്റ് പളളൂര്‍ ഒരുമ ഫെസ്റ്റ് – 2023 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.സുജിത്ത് അധ്യക്ഷത വഹിച്ചു. പി.രതീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. എം.വിദ്യ ടീച്ചര്‍ സംസാരിച്ചു. വിവിധ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മനീഷ് പാലോള്ളതില്‍ സ്വാഗതവും ഷീല നന്ദിയും പറഞ്ഞു. തുടര്‍ന്ന് നൃത്ത-സംഗീത-മാന്ത്രിക രാവ് അരങ്ങേറി.