കോഴിക്കോട്: ബാലസാഹിത്യ രചനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 1989ല്‍ ആലപ്പുഴ ചൈതന്യ ഏര്‍പ്പെടുത്തിയ ഭീമാ അവാര്‍ഡിന് കൃതികള്‍ ക്ഷണിക്കുന്നു. കഥ, കവിത, നോവല്‍, വൈജ്ഞാനികം തുടങ്ങിയ ഗുണപാഠങ്ങളുള്ള 2021-2022 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച രചനകളുടെ അഞ്ച് കോപ്പികള്‍ വീതം മാര്‍ച്ച് 10ന് മുമ്പായി ”രവിപാലത്തുങ്കല്‍, ജനറല്‍ സെക്രട്ടറി, ഭീമാ ബാലസാഹിത്യ അവാര്‍ഡ് കമ്മിറ്റി, എസ്.എല്‍ പുരം പി.ഒ 688523, ആലപ്പുഴ” എന്ന വിലാത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് 9447225408 എന്ന നമ്പറല്‍ ബന്ധപ്പെടുക. തെരഞ്ഞെടുക്കപ്പെടുന്ന മുതിര്‍ന്നവരുടെ കൃതിക്ക് 70,000 രൂപയും 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 10,000 രൂപയും നല്‍കും. ഇരുവര്‍ക്കും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയത ശില്‍പ്പവും പ്രശംസാ പത്രവും ലഭിക്കും.