കോഴിക്കോട്: ഫ്രണ്ട്‌സ് ഓഫ് യോഗ കോഴിക്കോട് ചാപ്റ്ററിന്റെ 15ാം വാര്‍ഷികാഘോഷം തേങ്ങാപറമ്പത്ത് റിട്രീറ്റ് ബദിരൂരില്‍ വച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്‌സ് ഓഫ് യോഗ ഓള്‍ ഇന്ത്യ കോ-ഓര്‍ഡിനേറ്റര്‍ ടി.പി രാജന്‍ അധ്യക്ഷത വഹിച്ചു. ഫ്രണ്ട്‌സ് ഓഫ് യോഗ ഫൗണ്ടര്‍ ഗുരുജി കെ.ബി മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എം പ്രസാദ്, സുധീര്‍ മലയില്‍, കെ.പി കുഞ്ഞുമോന്‍, ഷീജ രാജന്‍ (ഇന്‍സ്ട്രക്ടര്‍, ഫ്രണ്ട്‌സ് ഓഫ് യോഗ, ബദിരൂര്‍), ടി.പി ശാന്തവാസു (ചെന്നൈ കോ-ഓര്‍ഡിനേറ്റര്‍), കാവ്യ വിജയന്‍ ( റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്, തണല്‍ ഇക്രാ പാലിയേറ്റീവ്) പ്രസംഗിച്ചു. അകലാപ്പുഴ തീരത്ത് സജ്ജമാക്കിയ വേദിയില്‍ നടന്ന പരിപാടിയില്‍ പ്രസിദ്ധ ഗസല്‍ ഗായകന്‍ ബക്കര്‍ കോഴിക്കോട് അവതരിപ്പിച്ച ഗസലും ആറുവയസുകാരി തന്മയ രമേഷിന്റെ ഭരതനാട്യവും അരങ്ങേറി. ഗുരുജിയുടെ നേതൃത്വത്തിലുള്ള യോഗ ശിബിരവും അദ്ദേഹവുമായുള്ള സംവാദവും നടന്നു. അകലാപ്പുഴ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം.സുനില്‍കുമാര്‍ സ്വാഗതവും എ.ടി ഉമ്മര്‍ (ഫ്രണ്ട്‌സ് ഓഫ് യോഗ കോ-ഓര്‍ഡിനേറ്റര്‍) നന്ദിയും പറഞ്ഞു.