പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഗമം 25ന്

പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഗമം 25ന്

തലശ്ശേരി: കോടിയേരി ഓണിയന്‍ ഹൈസ്‌കൂള്‍-വെസ്റ്റ് യു.പി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികളുടേയും ഗുരുനാഥന്മാരുടേയും സംഗമം 25ന് ഉച്ചക്ക് 2.30ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. സ്‌കൂളിന്റെ പാരമ്പര്യവും, വര്‍ത്തമാനകാല അവസ്ഥയും, ഭാവി പ്രവര്‍ത്തനങ്ങളുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന സംഗമത്തില്‍ ഗുരുക്കന്മാരെ ആദരിക്കും. പി.ബാലന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കെ.പി മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡി.ഇ.ഒ എന്‍.എ ചന്ദ്രിക, എം.കെ.വിജയന്‍ മാസ്റ്റര്‍, കാരായി ചന്ദ്രശേഖരന്‍, പി.പി.ഗംഗാധരന്‍, പി.വസന്ത, കെ.ഖാലിദ് മാസ്റ്റര്‍, വി.സി പ്രസാദ്, ടി.എം സുധാകരന്‍, കെ.കെ.പ്രവീണന്‍ സംസാരിക്കും. കോടിയേരിയില്‍ തന്നെ പ്രൈമറി തലം തൊട്ട് ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള ഒരു ഹൈടെക് വിദ്യാലയം പൂര്‍വ വിദ്യാര്‍ഥിയായ കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അനുവദിക്കണമെന്ന് പൂര്‍വകാല അധ്യാപക-വിദ്യാര്‍ത്ഥി കൂട്ടായ്മാഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ബാലന്‍ മാസ്റ്റര്‍, സെക്രട്ടറി കെ.കെ.പ്രവീണന്‍, കെ.പി ശിവരാമന്‍ മാസ്റ്റര്‍, ടി.പി സുധിഷ്ണന്‍, കെ.സുലോചന, കെ.ഖാലിദ് മാസ്റ്റര്‍, എം.എം.ശശിധരന്‍, കാരായി രമേശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *