പിണറായി വിജയന്‍ കേരളം ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരി: കെ.സുരേന്ദ്രന്‍

പിണറായി വിജയന്‍ കേരളം ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരി: കെ.സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയന്‍ നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാത്തിനും വില കൂട്ടി ജനജീവിതം ദുസ്സഹമാക്കിയ ശേഷം ജനങ്ങളെ ബന്ദിയാക്കി യാത്ര ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കോഴിക്കോട് നടന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. കറുപ്പ് തപ്പിയുള്ള അന്വേഷണമാണ് പോലിസ് നടത്തുന്നത്. പൂര്‍ണമായും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട മുഖ്യമന്ത്രി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ മറുപടി വന്നതോടെ കള്ളക്കണക്ക് പറഞ്ഞ സംസ്ഥാന ധനമന്ത്രി ബാലഗോപാലിന്റെ മിണ്ടാട്ടം നഷ്ടമായി. ജി.എസ്.ടി കുടിശ്ശികയായി 20,000 കോടി കിട്ടാനുണ്ടെന്ന് പറഞ്ഞ ബാലഗോപാല്‍ 780 കോടി മാത്രമാണ് കേരളത്തിന് കിട്ടാനുള്ളതെന്ന് സമ്മതിച്ചു കഴിഞ്ഞതായും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *