കോഴിക്കോട് : നടക്കാവ് വാര്‍ഡിലെ മനോരമ മുതല്‍ കാട്ടുവയല്‍ കോളനിവരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്നും കോളനിയിലെ വീടുകളില്‍ വെള്ളം കയറുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി 143 ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ ധര്‍ണ നടത്തി. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ഉദ്ഘാടനം ചെയ്തു. കാട്ടുവയല്‍ കോളനിയില്‍ 5,82127 രൂപ ചിലവാക്കി നടപ്പിലാക്കിയ സ്വയംപര്യാപ്ത പട്ടികജാതിഗ്രാമം പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും പദ്ധതി വിജിലന്‍സ് അന്വേഷിക്കണമെന്നും കെ.ഷൈബു ആവിശപ്പെട്ടു. തിരുത്തിയാട് ഏരിയ പ്രസിഡന്റ് പി.ബാലരാമന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മധുകാട്ടുവയല്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി കെ.സുശാന്ത് ആശംസ നേര്‍ന്നു. തിരുത്തിയാട് ഏരിയ ജനറല്‍ സെക്രട്ടറി കെ.ബസന്ത് സമാപന പ്രസംഗം നടത്തി. കാട്ടുവയല്‍ ബൂത്ത് ഭാരഭാഹികളായ ജനറല്‍ സെക്രട്ടറി വി. ശരവണന്‍ , എന്‍. മുരുകേശ്, പി. ജയരാജ്, എം.വിനിഷ് , പി.ബപിന്‍, മണ്ഡലം സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ടി. അര്‍ജുന്‍ , സഹ കണ്‍വീനര്‍ അരുണ്‍ രാമദാസ് നായിക്, ആര്‍. അനില്‍കുമാര്‍ , പ്രകാശന്‍ ഉപാസന, ഹരിദാസന്‍ , സോയ അനിഷ്, വര്‍ഷ അര്‍ജുന്‍ , ടി.ശ്രീകുമാര്‍ , വിജു മേക്കൂറ്റി, കെ. ഹേമന്ത് , വിഷ്ണു തുടങ്ങിയവര്‍ പ്രസംഗിച്ചു.