ഗാവ ഇലക്ട്രോണിക്‌സ് സര്‍വീസ് സെന്ററിന് തുടക്കം
കോഴിക്കോട്: സാങ്കേതിക വിദ്യ അതിവേഗം പുരോഗമിക്കുന്ന കാലത്ത് ഡാറ്റാ സുരക്ഷ പരമപ്രധാനമാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് നിത്യജീവിതത്തില്‍ നിര്‍ണായക പങ്കാണുള്ളതെന്നും അവയുടെ സര്‍വീസ് സുരക്ഷിത ഇടങ്ങളില്‍ ചെയ്യുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു. ചെറൂട്ടി റോഡില്‍ ആരംഭിച്ച ഗാവ ഇലക്ട്രോണിക്‌സ് സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സര്‍വീസിനെത്തുന്നവര്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത ഡാറ്റാ സുരക്ഷയും സ്വകാര്യതയും സ്ഥാപനം ഉറപ്പു നല്‍കുന്നതായി ഗാവ എം.ഡി അബ്ദുള്‍ നസീര്‍ കെ.പി പറഞ്ഞു. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ് തുടങ്ങി എല്ലാതരം ഇലക്ട്രോണിക് ഉപകരണങ്ങളും സര്‍വീസ് ചെയ്യുന്ന ഗാവ, ഡാറ്റ സുരക്ഷയ്ക്കുള്ള ഐ.എസ്.ഒ (27001: 2013) അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ഏക സ്ഥാപനം കൂടിയാണ്. വിദേശ രാജ്യങ്ങളില്‍ സര്‍വീസ് പരിചയമുള്ള വിദഗ്ധ എന്‍ജിനീയര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്.
സര്‍വീസിനു പുറമേ പ്രീഓണ്‍ഡ് പ്രീമിയം ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ കലക്ഷനാണ് ഗാവയില്‍ ഒരുക്കിയിരിക്കുന്നത്. ഉപകരണങ്ങള്‍ വാറന്റിയോടും ഫിനാന്‍സ് സൗകര്യത്തോടുംകൂടി വാങ്ങാനുമുള്ള സൗകര്യമുണ്ട്. ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ജി.എസ്.ടി ബില്ലും നല്‍കുന്നതാണ്. കേടായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുറന്തള്ളുന്നതിനു പകരം സര്‍വീസ് ചെയ്തു വീണ്ടും ഉപയോഗിക്കുന്നതോടെ ഒരു പരിധിവരെ ഇ-മാലിന്യ നിര്‍മാര്‍ജനം ശാസ്ത്രീയമായി ചെയ്യുന്നതിനുള്ള സാധ്യത കൂടിയാണ് ഗാവ ഒരുക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. പുതിയ തലമുറയെ ഇ-സാക്ഷരത കൈവരിക്കാന്‍ ശീലിപ്പിക്കുകയെന്നതും സ്ഥാപനത്തിന്റെ ലക്ഷ്യമാണ്.
ഉപകരണങ്ങള്‍ വാങ്ങാനും വില്‍ക്കാനും സര്‍വീസ് ചെയ്യാനും സംസ്ഥാന വ്യാപകമായി പിക്ക് ആന്‍ഡ് ഡ്രോപ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് www.gava.co.in എന്ന വെബ്‌സൈറ്റ് വഴി ഇത് പ്രയോജനപ്പെടുത്താം. ബിസിനസ് അസോസിയേറ്റ്‌സുമായി ചേര്‍ന്ന് സംസ്ഥാനത്തുടനീളം കലക്ഷന്‍ പോയിന്റുകളും ഒരുക്കിയിരിക്കുന്നു. വ്യാപാര മേഖലയില്‍ രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തന പരിചയമുള്ള ദുബായ് കേന്ദ്രമായ ബ്രോനെറ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് ഗാവ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്രീഓണ്‍ഡ് ഗാഡ്ജറ്റ് ഹബ്ബ് കൂടിയാണ് ഇതോടെ, ഇവിടെ യാഥാര്‍ഥ്യമാകുന്നത്.