ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടികയായി. കേരളത്തില്‍ നിന്ന് 47 പേര്‍ക്കാണ് വോട്ടവകാശം. സംസ്ഥാന ഘടകം നല്‍കിയ നൂറിലേറെ പേരുള്ള പട്ടിക വെട്ടിച്ചുരുക്കിയാണ് 63 ലെത്തിച്ചത്. മുതിര്‍ന്ന നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, എ.ഐ.സിസി അംഗങ്ങളടക്കമുള്ളവര്‍ക്കാണ് വോട്ടവകാശമുള്ളത്. പട്ടികയില്‍ മുന്‍ മുഖ്യമന്ത്രിമാരായ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, ശശി തരൂര്‍, അടക്കമുള്ള നേതാക്കളുണ്ട്. 16 പേര്‍ ക്ഷണിതാക്കളായും സമ്മേളനത്തിന്റെ ഭാഗമാകും.
പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പോ നോമിനേഷനോ എന്ന കാര്യം 24 ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തീരുമാനമാകും. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും മുന്‍ പ്രസിഡന്റുമാരെന്ന പരിഗണനയില്‍ സ്ഥിരാംഗങ്ങളാക്കുന്നതില്‍ ഏകാഭിപ്രായമുണ്ട്. മുന്‍ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തില്‍ മന്‍മോഹന്‍സിംഗും സ്ഥിരാംഗമാകാനുള്ള സാധ്യതയുണ്ട്.