കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

തലശ്ശേരി: കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സ്വരാജ് ട്രോഫിയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ കതിരൂര്‍ ഗ്രാമപഞ്ചായത്തിനെ അനുമോദിച്ചു. കതിരൂര്‍ ബാങ്ക് ഹാളില്‍ റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ അധ്യക്ഷത വഹിച്ചു. പി.എം ഹേമലത, ടി.കെ ബിനീഷ്, കെ.രാജക്കുറുപ്പ് , കെ.വിജയന്‍, പ്രസന്നകുമാര്‍, കെ.അനീശന്‍, പി.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ബാങ്കിന് കീഴിലെ ജിംനേഷ്യത്തിലെ ട്രെയിനറായ പി.അനീഷ്, 55 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ എം.ജിമിത്ത്, മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ എസ്. സബീഷ്, കിഡ്‌സ് വിഭാഗത്തില്‍ മെഡല്‍ നേടിയ ദേവദത്ത്, കൊല്‍ക്കത്തയില്‍ നടന്ന 43ാമത് നാഷണല്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ ഹൈജമ്പില്‍ വെള്ളി മെഡലും ട്രിപ്പിള്‍ ജമ്പില്‍ വെങ്കലം മെഡലും നേടിയ ജി. രവീന്ദ്രന്‍ എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *