കണ്ണൂര്‍ ജില്ലാ പോലിസ് ടീമിന് ജയം

കണ്ണൂര്‍ ജില്ലാ പോലിസ് ടീമിന് ജയം

തലശ്ശേരി: വി.ആര്‍.കൃഷ്ണയ്യര്‍ സ്റ്റേഡിയത്തില്‍ നടന്ന് വരുന്ന കണ്ണൂര്‍ജില്ലാ സീനിയര്‍ സൂപ്പര്‍ ഡിവിഷന്‍ ഫുട് ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പിലെ മത്സരത്തില്‍ കണ്ണൂര്‍ ജില്ലാ പോലീസ് ഫുട്‌ബോള്‍ ടീം ഏകപക്ഷീയമായ ഒരു ഗോളിന് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ട്രസ്റ്റ് ടീമിനെ പരാജയപ്പെടുത്തി വിജയികളായി.ആവേശകരമായ ആദ്യ പകുതിയില്‍ ഗോളുകള്‍ നേടാതെ ഇരു ടീമുകളും സമനിലയിലായിരുന്നു. രണ്ടാം പകുതിയുടെ 50ാംമിനിട്ടില്‍ വലത് മുന്നേറ്റ താരം വിപിന്‍ മാത്യു പോലിസിന് വേണ്ടി ഗോള്‍ നേടി കളിയിലെ മികച്ച താരമായി പോലിസ് ടീമിന്റെ മധ്യനിര താരം സി.അനൂപ് ക്യാഷ് അവാര്‍ഡിന് അര്‍ഹനായി. പ്രോമിസിങ്ങ് താരമായി സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ്ട്രസ്റ്റിന്റെ മിഡ്ഫീല്‍ഡര്‍ സി.എച്ച്.ആഷിക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *