ആലപ്പുഴ ജില്ലാ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതി: നാളെ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ ജില്ലാ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതി: നാളെ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ജില്ലയിലെ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായുള്ള പോത്തുകുട്ടി വിതരണോദ്ഘാടനം കായംകുളം ടൗണ്‍ഹാളില്‍ വച്ച് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നാളെ ( 21/02/2023) 12 മണിക്ക് നിര്‍വഹിക്കും. മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന ഏജന്‍സിയും സംയുക്തമായാണ് പോത്തുവളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഓണാട്ടുകര മേഖലയിലെ 39 പഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലുമായി നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനത്തില്‍ കായംകുളം എം.എല്‍.എ പ്രതിഭ അധ്യക്ഷത വഹിക്കും. കായംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.ശശികല , ജെ.ആദര്‍ശ്, എന്‍.രവീന്ദ്രന്‍, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വിനുജി ഡി.കെ, ഡോ.എസ് വിനയകുമാര്‍, ഡോ.സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *