സി.പി.എമ്മില്‍ കൊല നടത്താന്‍ പ്രത്യേക ടീം, ആകാശ് തില്ലങ്കേരിയെ സര്‍ക്കാരിന് ഭയം: വി.ഡി സതീശന്‍

സി.പി.എമ്മില്‍ കൊല നടത്താന്‍ പ്രത്യേക ടീം, ആകാശ് തില്ലങ്കേരിയെ സര്‍ക്കാരിന് ഭയം: വി.ഡി സതീശന്‍

കണ്ണൂര്‍: സി.പി.എമ്മില്‍ കൊല നടത്താന്‍ പ്രത്യേക ടീമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശന്‍. തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സി.പി.എമ്മിന് ചെയ്യാനാകും. സി.പി.എം ആളെക്കൊല്ലി പാര്‍ട്ടിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. പോലിസിനെ നോക്കുകുത്തിയാക്കിയാണ് ഇന്നലെ കോടതിയില്‍ നിന്ന് ഇറങ്ങി പോയത്. എം.വി ഗോവിന്ദന്റെ ജാഥ കൊണ്ട് സി.പി.എമ്മിന്റെ കൊലപാതകക്കറ മായില്ലെന്നും വി.ഡി സതീശന്‍ കണ്ണൂരില്‍ പറഞ്ഞു.

ആകാശ് തില്ലങ്കേരി ശുഹൈബിന്റെ കൊലപാതകം ഓര്‍മിപ്പിച്ച് പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ആകാശ് തില്ലങ്കേരിയെ സി.പി.എമ്മിനും സര്‍ക്കാരിനും ഭയമാണെന്നും സതീശന്‍ പറഞ്ഞു. സംഭവത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ പത്തി മടക്കിയിരിക്കുകയാണ് ആകാശ്. ഇനി പ്രകോപനത്തിനില്ലെന്നാണ് ആകാശ് തില്ലങ്കേരി സ്വീകരിച്ചിരിക്കുന്ന നിലപാട്. പാര്‍ട്ടിയുമായുള്ള ഏറ്റുമുട്ടല്‍ ഗുണകരമാകില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പിന്മാറ്റം.

Share

Leave a Reply

Your email address will not be published. Required fields are marked *