വരപ്രത്ത് കാവിലമ്മക്ക് പൊങ്കാല സമര്‍പ്പിച്ചു

വരപ്രത്ത് കാവിലമ്മക്ക് പൊങ്കാല സമര്‍പ്പിച്ചു

മയ്യഴി: ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തില്‍ മഹാശിവരാത്രി നാളില്‍ വരപ്രത്ത് കാവിലമ്മക്ക് പൊങ്കാല സമര്‍പ്പണം നടത്തി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടും ക്ഷേത്രം മേല്‍ശാന്തി പാലക്കീഴില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയും കാര്‍മികത്വം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നതോടെയാണ് പൊങ്കാല സമര്‍പ്പണം തുടങ്ങിയത്. നൂറ് കണക്കിന് സ്ത്രീഭക്തര്‍ പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളും മാതൃസമിതി ഭാരവാഹികളുമായ വി.വത്സന്‍, കെ.കെ പത്മനാഭന്‍, കെ.കെ സുധീഷ്, കെ.സജീവന്‍, കെ.കെ പ്രവീണ്‍, കെ.കെ. റിനീഷ്, സവിത ശ്രീധരന്‍, ലീന പ്രദീപ്, ശോഭ ബാലരാജ്, വനജ വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *