ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുസ്ലിം സംഘടനകള്‍ ചട്ടുകമാകരുത്: കെ.എന്‍.എം മര്‍കസുദഅ്‌വ

ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുസ്ലിം സംഘടനകള്‍ ചട്ടുകമാകരുത്: കെ.എന്‍.എം മര്‍കസുദഅ്‌വ

കോഴിക്കോട്: മുസ്ലിം സംഘടനകളെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുസ്ലിം സംഘടനകള്‍ ചട്ടുകമാകരുതെന്ന് കെ.എന്‍.എം മര്‍കസുദഅ്‌വ സംസ്ഥാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ പരിഹരിക്കാനാണ് ആര്‍.എസ്.എസുമായി ചര്‍ച്ചക്ക് പോയതെന്ന ന്യായീകരണം അംഗീകരിക്കാനാവില്ല. ഇന്ത്യന്‍ മുസ്ലിംകളും സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ആര്‍.എസ്.എസിന് മുമ്പില്‍ അവതരിപ്പിക്കുന്നതിന് മുസ്ലിം സംഘടനകള്‍ കൂട്ടായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.എസ്.എസുമായി ചര്‍ച്ചക്ക് പോയതെന്ന ജമാഅത്തെ ഇസ്ലാമി വാദം അടിസ്ഥാനരഹിതമാണ്.

ഇന്ത്യന്‍ മുസ്ലിംകളുടെ പാര്‍ലിമെന്ററി പ്രാതിനിധ്യമായ മുസ്ലിം ലീഗോ, മുസ്ലിംകളുടെ പൊതുവേദിയായ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡോ, ഉത്തരവാദിത്വപ്പെട്ട മുസ്ലിം സംഘടനകളോ അറിയാത്ത ഒരു തീരുമാനം സമുദായത്തിന്റെ പേരില്‍ അവകാശപ്പെടുന്നത് ഒട്ടും നീതിയല്ലെന്നും യോഗം വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.പി സകരിയ്യ, ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, അബ്ദുല്ലതീഫ് കരുമ്പുലാക്കല്‍, എം.എം ബഷീര്‍ മദനി, ബി.പി.എ ഗഫൂര്‍, സി.മമ്മു കോട്ടക്കല്‍, കെ.എം ഹമീദലി ചാലിയം, പി.പി ഖാലിദ്, കെ.പി അബ്ദുറഹ്‌മാന്‍ സുല്ലമി, കെ.എം കുഞ്ഞമ്മദ് മദനി, എം.കെ മൂസ മാസ്റ്റര്‍, എന്‍ജി. സൈദലവി, കെ.പി അബ്ദു റഹ്‌മാന്‍, പി.അബ്ദുല്‍ അലി മദനി, അലി മദനി മൊറയൂര്‍, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, പി.അബ്ദുസ്സലാം പുത്തൂര്‍, ആദില്‍ നസീഫ് മങ്കട, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *